Saturday, August 20, 2011

ബസിലെ കെണി. എനിക്ക് കിട്ടിയ ഒരു പണി.

ബസിലെ കെണി.

 
കുറച്ചു നാളായി ബ്ലോഗിലേക്ക് തിരിഞ്ഞു നോക്കിയിട്ട്. പക്ഷെ ഇതു പറയാതെ വയ്യ. അത്രക്കുണ്ട് ഈ അനുഭവം പണ്ടാരം.......!!!!

രാവിലെ 10 മണിക്ക് ഒന്നു എറണാകുളം വരെ പോവാനായി ബസില്‍ കയറി. വലിയ തിരക്ക് ഒന്നും ഇല്ല. പെട്ടെന്ന് തന്നെ സീറ്റ് കിട്ടി. മുന്നില്‍ കറെ സുന്ദരിമാരുണ്ട്. ദൈവദോഷം പറയരുതല്ലൊ. ഒരുത്തിപോലും തിരിഞ്ഞു നോക്കുന്നില്ല. പിന്നാലെ നില്‍ക്കുന്ന വല്ലിമ്മപോലും തിരിഞ്ഞു നോക്കണില്ല കഷ്ട്ടം. തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് ഒരുത്തന്‍ വലിയ ഫൊണ് വിളി. എന്തു കാര്യം ആരും നൊക്കുന്നില്ല. ഇടപ്പള്ളിയെത്തി. മുന്നിലെ തിരക്ക് കൂടി. അകെപ്പാടെ കൊള്ളാട്ടൊ!. ടിക്കറ്റ് ചാര്‍ജ് കൂടിയെങ്കിലും മുതലായി.

അപ്പൊളാണ് ഒരാള്‍ വന്ന് അടുത്ത് ഇരുന്നത്. വെള്ള ഷര്‍ട് കറുത്ത് പാന്റ്. ഇന്ഷര്‍ട്.  അകെപ്പാടെ വല്ലാത്ത കോലം. കയ്യില് ഒരു തടിച്ച ബുക്ക് ഇരുപ്പുണ്ട്. ആകെപ്പാടെ ഒരു വല്ലാത്ത കോലം. അയാള് പതുക്കെ എന്റെ നേര്‍ക് തിരിഞ്ഞു. ഉച്ചത്തില്‍ ഒരു ചോദ്യം.

" ചിക്കന്‍ ഗുനിയ ഉണ്ടാവുന്നതെങ്ങിനെയാണെന്നറിയാമോ?..."

ഞാനൊന്ന് ഞെട്ടി. അത്ര ഉറക്കെയാണ് ആ ദുഷ്ട്ടന്‍ ചോദിച്ചത്. അത്രനേരം തിരിഞ്ഞു നോക്കാത്ത പെണ്ണുങ്ങള്‍ ഒക്കെ തിരിഞ്ഞു നോക്കി. കോപ്പ്!. ഞാന് ആകെ നാണം കെട്ടു. അയാള്‍ ഉത്തരം പ്രതീക്ഷിച്ചെന്നപോലെ എന്നെത്തന്നെ നോക്കുന്നു. ഞാന്‍ വിക്കി വിക്കി പറഞ്ഞു.

" കൊതുകു കടി മൂലം അല്ലേ?..."

"അല്ല!!!" അയാള് അട്ടഹസിച്ചു. അതോടെ മുന്നിലെ ഡ്രൈവര്‍ പോലും തിരിഞ്ഞു നോക്കാന്‍ തുടങ്ങി. അപ്പൊളാണ് അയാളുടെ അടുത്ത ചോദ്യം. ആദ്യത്തേതിലും ഉറക്കെ.

" സുനാമി ഉണ്ടാവുന്നതെങ്ങിനെയാണ് കുട്ടീ....?"

അവന്റെ അപ്പനു വിളിക്കാനാണ് എനിക്ക് തോന്നിയത്. ബസിലെല്ലാവരും അടക്കി ചിരിക്കുന്നു. കുറെ പെണ്ണുങ്ങള്‍ മിഴിച്ചു നോക്കുന്നു. അകെ നാറി പണ്ടാരം. നശിച്ചവന് ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണാവൊ. മനുഷ്യനെ നാണം കെടുത്താന്‍. ഞാന് സത്യത്തില് വിയര്‍ത്തു കുളിച്ചു. പതുക്കെ ഉത്തരം പറയാന്‍ നോക്കി.

"കടലിനടിയില്‍ ഭൂകമ്പം ഉണ്ടാവുമ്പൊ അല്ലെ?"

"അല്ല" പിന്നേം അയാള് തൊള്ള തുറന്നു. അകെ ദേഷ്യം വന്നു എനിക്ക്. കണ്ട്ക്ട്രറും യാത്രക്കാരും ചിരിയോടു ചിരി.

എല്ലാവരും അയാളുടെ അടുത്ത ചൊദ്യം കേള്‍ക്കാന്‍ എല്ലാവരും ചെവിയോര്‍ത്തിരുന്നു. അധികം താമസിച്ചില്ല. അതുണ്ടായി.

"മൊബൈലില് സ്ത്രീകളുടെ നഗ്ന രംഗങ്ങള്‍ വരുന്നതെന്തുകൊണ്ടാണ്.....?"

ഞാനാകെ അയ്യൊ എന്നായിപ്പോയി. ഞെട്ടി വിറച്ചു. ബസ് മുഴുവന് സൈലന്റായി. എല്ലാവരും എന്നെത്തന്നെ നോക്കുന്നു. ഏതു ഗതികെട്ട നേരത്താണാവൊ ഈ ബസില്‍ കേറാന്‍ തോന്നിയത് ഹൊ!. അയാളൊരു പ്രസംഗം തുടങ്ങി.

"ഇതെല്ലാം സാത്താന്റെ കളികളാണ്. നീയും സാത്താന്റെ സന്തതിയാണ്. ഇതിനെല്ലാം തടയിടാന്‍ അവന്‍ വരും. അവന്‍ വരും. നിങ്ങള്‍ അതിനായി പ്രാര്‌ത്തിക്കുക. നീ നല്ല വഴിക്കു നടക്കു കുട്ടീ. എന്തിനീ നശിച്ച വഴി തിരഞ്ഞെടുത്തു....."

ബസിലെല്ലാവരും ഞെട്ടി പിന്നെയത് കൂട്ട ചിരിയായി. എനിക്ക് സത്യത്തില്‍ കരച്ചിലാണ് വന്നത്. പെണ്ണുങ്ങളെല്ലാം കുടു കുടാ ചിരിക്കുന്നു. അപ്പൊളാണ് മനസിലായത് അയാള് ഒരു കാലില് ഷൂസും മറ്റേ കാലില് ചെരുപ്പും ഇട്ടിരിക്കുന്നു. അയാള് കൈയ്യ് എന്റെ നേരെ നീട്ടി പറഞ്ഞു.

"എന്റെ കയ്യില് മുത്തുക. നിനക്കു മോക്ഷം കിട്ടും. ഹും വേഗം."

ഞാനാകെ വല്ലാതായി. പറഞ്ഞതു ചെയ്തില്ലെങ്കില്‍ അയാളു തല്ലിയാലൊ. ഇതെല്ലാം കണ്ടു ചിരിക്കുന്ന കുറെ തെണ്ടികളും. വണ്ടി പാലാരിവട്ടമായി. എറണാകുളത്ത് പോകേണ്ട ഞാന്‍ ചാടിയിറങ്ങി. എല്ലാവരും ബസില്‍ നിന്ന് എത്തി നോക്കുന്നു. ഹൊ എന്റെ ഒരു കഷ്ട്ട കാലം.!!! സത്യത്തില്‍ അയാളു പിന്നാലെ വന്നാലോന്നു കരുതി ഞാന്‍ അല്‌പം ഓടി. പിന്നെയൊരു ഉപ്പുസോഡ വാങ്ങി കുടിച്ചു. വിളറി വെളുത്ത് തരിച്ചു ഞാന്‍ നിന്നു. പരിചയമുള്ള അരെങ്കിലും ബസിലുണ്ടെങ്കില്‍ പിന്നെ തൂങ്ങി ചത്താ മതി. !!!!!!!!!!!??????????

( your comments are very valuable. please enter your comments and kindly follow my blog)

Thursday, March 24, 2011

ഒരു ഏപ്രില്‍ ഫൂള്‍ ദുരനുഭവം. റബ്ബര്‍ പാമ്പ്!!! ഒരു നിസ്സാര പൈന്കിളി അനുഭവമായി വായനക്കാര്‍ ഇതിനെ കാണരുതേ........

ഒരു ഏപ്രില്‍ ഫൂള്‍ ദുരനുഭവം. റബ്ബര്‍ പാമ്പ്!!!

ഒരു നിസ്സാര പൈന്കിളി അനുഭവമായി വായനക്കാര്‍ ഇതിനെ കാണരുതേ........

അങിനെ ഒരു ഏപ്രില്‍ 1 കൂടി വരവായി. അതോര്‍ക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം ഞാന്‍ ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും ടെന്‍ഷന്‍ അടിച്ചത് ഒരു ഏപ്രില്‍ ഫൂളിനാണ്. ആ അനുഭവം ഞാന്‍ പറയാം. ഇതുവായിക്കുന്നവര്‍ എന്റെ നിസ്സഹായാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കും എന്നു വിശ്വസിക്കട്ടെ.

1/ഏപ്രില്‍/2002: അന്നു ഞാന്‍ 9 ക്ലാസില്‍ ആണ്. വേനലവധി അടിച്ചു പൊളിക്കുകയാണ് പണി. ആ സമയത്തെ ത്രില്‍ ഒന്നു വേറെ തന്നെയാണല്ലൊ? ക്രിക്കറ്റുകളിയില്‍ ഞാനത്ര കേമനല്ല. കാരണം ബാറ്റ് നേരെ പിടിക്കാന്‍ പോലും എനിക്ക് ഇന്നും അറിയില്ല. പക്ഷെ ഒളിച്ചു കളിയില്‍ ഞാന്‍ കഴിഞിട്ടേ അരും വരൂ. അന്ന് ഒരു ഏപ്രില്‍ ഫൂള്‍ ദിനമായിരുന്നു. നല്ല വെയിലാണ് പുറത്ത് എന്കിലും വെക്കേഷന്‍ ഒരു കുളിര്‍മ പകര്‍ന്നു. വീട്ടില്‍ അമ്മാമ്മ വന്നിട്ടുണ്ട്.(അമ്മയുടെ അമ്മ). എന്നെ വെക്കേഷന് അവരുടെ കൂടെ നിര്‍ത്താനാണ് പ്ലാന്‍. തൃക്കാക്കരയാണ് അമ്മാമ്മയുടെ താമസം. എനിക്ക് പോകാന്‍ തീരെ താല്‍പര്യമില്ല. ഇവിടുത്തെ കൂട്ടുകാരോടൊപ്പം അടിച്ചു പൊളിക്കാമല്ലൊ. അപ്രാവശ്യം അമ്മാമ്മ തൊട്ടടുത്തുള്ള ഒരു കുട്ടിയുടെ പിറന്നാള്‍ കൂടി പന്കെടുക്കാന്‍ വന്നതാണ്. സമ്മാനത്തിന്റെ കൂട്ടത്തില്‍ ഉള്ളതാണ് നമ്മുടെ കഥാപാത്രം. ഒരു ""റബ്ബര്‍ പാമ്പ്"". അത്രക്ക് ഒറിജിനാലിറ്റി ഒന്നുമില്ല. മൊത്തത്തില്‍ കൊള്ളാം അത്രതന്നെ. രാവിലെ തന്നെ അതും കയ്യിലെടുത്ത് പുറത്തേക്കിറങി. വീട്ടിലിരുന്നാല്‍ അമ്മാമ്മയുടെ കൂടെ പോകാനുള്ള നിര്‍ബന്ധം കേള്‍ക്കണം.

പറമ്പില്‍ കൂട്ടുകാരെല്ലാം വന്നു. ചെറിയതോതില്‍ ആ പാമ്പ് വച്ചു ഞാന്‍ ഏപ്രില്‍ ഫൂള്‍ കളി തുടങി. നേരു പറയാമല്ലൊ ഒരുത്തനും പേടിച്ചില്ല. പലതരത്തില്‍ നോക്കി ഒരു ഫലവുമുണ്ടായില്ല. ഇളം പച്ച നിറത്തില്‍ നീളത്തിലുള്ള ആ കോപ്പ് കണ്ടാല്‍ ആരും പേടിക്കില്ല. അപ്പോളാണ് ഞങളുടെ കൂട്ടുകാരന്‍ സിയ്യാദിന്റെ വരവ്. ഞങള്‍ അവനെ സിയ്യ എന്നാണ് വിളിച്ചിരുന്നത്. അവനും പാമ്പിനെ കണ്ട് പേടിച്ചില്ല എന്ന് പ്രത്യേകം പറയണ്ടല്ലൊ. ഏതായാലും പരിപാടിയെല്ലാം ചീറ്റി. അപ്പോഴാണ് സിയ്യ ഒരു പദ്ധതി പറഞത്.(ഒരു ഒടുക്കത്തെ IDEA). ആ പാമ്പ് വച്ച് അവന്റെ ഉമ്മൂമ്മായെ(അമ്മയുടെ അമ്മ അഥവാ ഉമ്മയുടെ ഉമ്മ) ഒന്നു വിരട്ടാം. ഞങള്‍ എതിര്‍ത്തില്ല. അവര് ആ പാമ്പിനെ കണ്ട് പേടിക്കില്ല എന്ന് ഞങള്‍ക്ക് ഉറപ്പായിരുന്നു. അവര്‍ക്ക് ഏകദേശം ഒരു 65 വയസ് വരും. നടക്കാനൊന്നും ഒരു കുഴപ്പവുമില്ല. കണ്ണൂം കാതും ഷാര്‍പ്പ്. സിയ്യ പതുക്കെ പാമ്പുമായി നടന്നു. ഞങള്‍ അവന്റെ പിന്നാലെയും. അവനത് പതുക്കെ കുളിമുറിയിലെ ബക്കറ്റില്‍ ഇട്ടു. എന്നിട്ട് അതില്‍ വെള്ളം നിറച്ചു. ഇപ്പൊ ഒരു ഒറിജിനാലിറ്റി ഒക്കെ പമ്പിനു വന്നു. ഞങള്‍ പുറത്ത് ഇറങി. ഉമ്മുമ്മ കുളിമുറിയിലേക്ക് കയറുന്നതും കാത്ത് തൊട്ടടുത്തുള്ള കശുമാവിന്‍ ചുവട്ടില്‍ നിന്നു. കുറച്ചു നേരം നിന്നിട്ടും അവര്‍ വന്നില്ല. ഞങള്‍ തിരിച്ച് പറമ്പിലേക്ക് പോയി. സിയ്യ മാത്രം അവിടെ നിന്നു. ഞങള്‍ പറമ്പിലെത്തി കളി തുടങി. പാമ്പിന്റെ കാര്യം തന്നെ മറന്നു. കുറച്ചു കഴിഞു. അപ്പൊഴാണ്.
"എന്റെ റബ്ബേ.......!!!!"[ AN IDEA CAN CHANGE YOUR LIFE]
ഒരു വലിയ നിലവിളി. ഉമ്മുമ്മയാണ്. ബക്കറ്റ് നിലട്ടു വീഴുന്ന ശബ്ദവും കേട്ടു. ഒച്ച പറമ്പു വരെ കേട്ടു. ഞങള്‍ പരസ്പരം മിഴിച്ച് നോക്കി. സിയ്യയെ അവിടെയെങും കാണാനില്ല. പൊടുന്നനെ എല്ലാവരും പറമ്പ് വിട്ട് അവനവന്റെ വീട്ടിലേക്കോടി. ഞാന്‍ മാത്രം തരിച്ച് അവിടെ നിന്നു. 5 മിനിറ്റ് കഴിഞുകാണും കുറച്ചാളുകള്‍ സിയ്യയുടെ വീട്ടിലേക്കോടുന്നു. രാജന്‍ ചേട്ടന്റെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തേക്ക് അടുപ്പിക്കുന്നു. ആകെ ബഹളം. അല്പം കഴിഞ് ഞാന്‍ ആ കാഴ്ച കണ്ടു. ഉമ്മുമ്മയെ എല്ലാവരും താങിപിടിച്ച് ഓട്ടോയിലേക്ക് കയറ്റുന്നു. ആംബുലന്‍സിന്റെ സ്പീഡില്‍ രാജന്‍ ചേട്ടന്‍ വണ്ടി പറത്തി. സിയ്യയെ ആ പരിസരത്തെങും കാണാനില്ല. എനിക്ക് നിന്ന നില്‍പില്‍ നിന്ന് അനങാന്‍ പറ്റിയില്ല. റബ്ബര്‍ പാമ്പ് ഇത്രയും വലിയ പണി തരുമെന്ന് മനസില്‍ പോലും കരുതിയില്ല. മനസിനുള്ളില്‍ തായമ്പക മുഴങി. വേഗം വീട്ടിലേക്കോടി. അവിടെ ചെന്നപ്പോള്‍ അമ്മാമ്മ എല്ലാവരോടും യാത്രപറയുന്നു. പോകാനുള്ള ഒരുക്കമാണ്.

"ഞാനും വരാം അമ്മാമ്മേടൊപ്പം"

ഞാന്‍ പറഞു. എല്ലാവരും ഞെട്ടി. ഇവനിതെന്തു പറ്റിയെന്നായി. ഏതായാലും എന്നെ പെട്ടെന്ന് റെഡിയാക്കി അമ്മാമ്മയുടെ കൂടെ വിട്ടു. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ സിയ്യയുടെ വീട്ടിലേക്ക് ഒളികണ്ണിട്ടു നോക്കി. സിയ്യയുടെ കരച്ചില്‍ ഉറക്കെ കേള്‍ക്കാം. കൂടാതെ ഒരു ചോദ്യവും.

"എടാ ഹിമാറെ. ഹറാം പെറന്നോനെ എവടന്ന് കിട്ടീടാ ഈ പണ്ടാരം"

ഞാന്‍ അമ്മാമ്മയുടെ കയ്യ് പിടിച്ച് വേഗം നടന്നു. 13 ദിവസം അമ്മാമ്മയുടെ വീട്ടില്‍ നിന്നു. രാത്രികിടക്കാന്‍ കണ്ണടച്ചാല്‍ ഈ റബ്ബര്‍ പാമ്പും ഉമ്മൂമ്മയും കണ്ണില്‍ തെളിയും. ഹൊ വല്ലാത്ത ഒരു അനുഭവം. 14‍ തീയ്യതി വിഷു ദിനം. ഞാന്‍ തിരിച്ചു വന്നു.

അപ്പോഴാണ് അറിയുന്നത്. ഉമ്മൂമ്മയെ 6 ദിവസം അമൃതാ ഹോസപ്പിറ്റലില്‍ ഐ.സി.യു വില്‍ കിടത്തി. ഇപ്പൊ ഡിസ്റ്റാര്‍ജ് ചെയ്തു. ഇടുപ്പെല്ലിന് പൊട്ടലുണ്ട്. സിയ്യയുടെ ഉമ്മയുടെ മാലയും വളയും പണയം വച്ചാണ് അവരെ ചികില്‍സിച്ചത്. ഇതില്‍ എന്റെ പങ്ക് ആരും അറിഞില്ല. സമാധാനം. ഏറ്റവും വിഷമം പിടിച്ച കാര്യം സിയ്യയെ അവന്റെ സ്വഭാവം നന്നാവാന്‍ യത്തീംഖാനയില്‍ അക്കിയെന്നതാണ്.

രണ്ട് വര്‍ഷത്തിനു ശേഷം ഉമ്മൂമ്മ മരിച്ചു. സിയ്യ ഇന്ന് ഒരു മൊബൈല്‍ ഷോപ്പില്‍ വര്‍ക്ക് ചെയ്യുന്നു. മാറാതെ ഒരു വിളിപ്പേര് അവന് വീണു. "പാമ്പ്". ഇന്നും അവനെ ആ പേര് വിളിക്കാത്ത ഒരേ ഒരാളേയുള്ളൂ. ജെ.പി. ഈ പാവം ഞാന്‍. എനിക്ക് അതിന് കഴിയില്ല.

(ഏപ്രില്‍ ഒന്ന് അടുക്കുമ്പോള്‍ എനിക്ക് ഇന്നും പേടിയാണ്. ഇതിനെല്ലാം കാരണം ആ റബ്ബര്‍ പാമ്പ് ആണോ അതൊ ഞാനാണോ? എന്ന് ചിന്ത. റബ്ബര്‍ പാമ്പ് അണല്ലെ?)


note
[കോളേജിലും മറ്റും നടന്ന പലകാര്യങളും ബ്ലോഗ് അക്കാന്‍ ആലോചിക്കുന്നു. എന്തെങ്കിലും അഭിപ്രായങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. 9746357053. വായനക്കാര്‍ അവരുടെ കമന്റ് രേഖപ്പെടുത്തിയാല്‍ പെരുത്തു സന്തോയം!. if you like please follow my blog.]

Friday, March 18, 2011

പട്ടികടി!!!

പട്ടികടി.

കുറച്ചു വര്‍ഷങള്‍ക്ക് മുന്പ് എനിക്ക് കിട്ടിയ ഒരു പട്ടികടിയുടെ അനുഭവമാണ് ഞാന്‍ പറയാന്‍ പോകുന്നത്.


കുറച്ചു വര്‍ഷം മുന്‍പാണ്. അന്ന് ഓര്‍ക്കുട്ടോ ഫേസ്ബുക്കോ ഇല്ല. കേരളത്തില്‍ ഇന്റെര്‍നെറ്റ് പോലും നിലവലില്‍ വന്നിട്ടില്ല. അതുകൊണ്ടാണ് ഈ ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ ഇത്രയും വൈകിയത്. വായനക്കാര്‍ എന്റെ കഷ്ടപ്പാട് ഉള്‍ക്കൊള്ളുക.

സ്ഥലം തൃക്കാക്കര. അമ്മയുടെ തറവാട്. അന്നു ഞാന്‍ ‍‍‍‍‍ L.K.G ക്ലാസില്‍ പഠിക്കുന്നു. തൊട്ടപ്പുറത്തെ ശ്യാമള ആന്റിയുടെ വീട്ടില്‍ വച്ചാണ് സംഭവം. അമ്മാമ്മയുടെ കൂടെ എന്തോ ഒരു ആവശ്യത്തിന് ഞാന്‍
ശ്യാമള അന്റിയുടെ വീട്ടില്‍പോയി. ആന്റിയുടെ മകന്‍ വിഷ്ണു എന്റെ ഒരു കൂട്ടുകാരന്‍ അവിടെയുണ്ട്. പിന്നെയുള്ള പ്രധാന കഥാപാത്രമാണ് മുറ്റത്തെ കൂട്ടിലുള്ള കഥാനായകന്‍ ടിപ്പു. എന്റെ അച്ചാച്ചന്റെ നട്ടെല്ലിന്റെ എക്സറേ പ്രിന്റില്‍ ഉള്ളതുപോലെയുള്ള ഒരു രൂപമാണ് ആ പട്ടി. ശരിക്കും അതിനെ പട്ടി എന്നു വിളിക്കുന്നതിലും നല്ലത് "പട്ടിണി" എന്നു വിളിക്കുന്നതാണ്. നാടന്‍ നായയും അതിനേക്കാള്‍ താഴ്ന്ന് ഏതോ ഒരു ഇനവുമായി ക്രോസ് ചെയ്ത് ഉണ്ടായ സാധനമാണ് ആ പട്ടി എന്ന കാര്യത്തില്‍ സംശയമില്ല.

ഏതായാലും അമ്മാമ്മ തിരിച്ചു പോയിട്ടും ഞാന്‍ അവിടെ നിന്ന് പോയില്ല.(വിനാശ കാലെ വിപരീത ബുദ്ധി!!!). വിഷ്ണുവിന്റെ കൂടെ ടോയ് കാറ് കളിച്ചിരുന്നു. കാറ് ഒരു ഉഗ്രന്‍ സാധനമായിരുന്നു. രണ്ട് പ്രാവശ്യം നിലത്തുരച്ചു വിട്ടാല്‍ പാറി പറക്കും ചെറിയ ലൈറ്റും കത്തും. അന്നൊക്കെ ഇടപ്പള്ളിപ്പള്ളിയില്‍ പെരുന്നാളിനു വരുന്ന കുട്ടികളുടെ സ്വപ്ന ബ്രാന്‍ഡായിരുന്നു ഈ ടൈപ്പ് കാറ്. ഏതായാലും കാറ് എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു. ഒത്തിരു പ്രാവശ്യം ഞാന്‍ അത് നിലത്ത് ഒരച്ച് ഓടിച്ചു. നല്ല ശബ്ദമായിരുന്നു. കര്‍...കര്‍ എന്നു കേട്ടു. സത്യം പറയണമല്ലൊ ഇതൊന്നും ആ പണ്ടാര പട്ടിക്ക് ഇഷ്ടപെട്ടില്ല. അത് കൂട്ടില്‍ കിടന്ന് തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞാന്‍ അത് ഒരു കാര്യമായി എടുത്തില്ല.(അഹന്കാരം!!!). കുറച്ചു കഴിഞപ്പോള്‍ കളി എനിക്ക് മതിയായി. യാത്ര പറഞ് ഞാന്‍ പോകാനിറങി. തൊട്ടപ്പുറത്താണ് അമ്മയുടെ വീട്. 



           ഞാന്‍ പതുക്കെ പടികളിറങി. കാറ് ഞാന്‍ വിഷ്ണുവിന് തിരികെ കൊടുത്തു എന്നത് വായനക്കാര്‍ ഓര്‍ക്കണേ. അവരുടെ പടിവരെ ഒരു എട്ടടി നടക്കണം ആ 8 അടിയാണ് ഈ ഒടുക്കത്തെ പട്ടിയുടെ നിരീക്ഷണ വലയം. ഇന്നു വരെ അത് ഉറങുകയല്ലാതെ ഒന്നും നിരീക്ഷിച്ചു കണ്ടെട്ടില്ല. ചോറ് കൊടുക്കുമ്പോള്‍ മാത്രം എഴുന്നേല്‍ക്കും. ഗ്രഹണി പിടിച്ചവന്‍ ചക്ക തിന്നുന്നത് പോലെ തിന്നിട്ട് ഒറ്റ ഉറക്കം. അതാണ് അവന്റെ പരിപാടി. പക്ഷെ അന്ന് പതിവിലും വിരുദ്ധമായി അവന്‍ എന്നെ തന്നെ നോക്കി നിന്നു. എന്തോ തീരുമാനിച്ചതു പോലെ. എനിക്ക് പേടിയില്ലെന്കിലും ചെറിയ ഒരു ഭയം ഉള്ളില്‍ തോന്നി. എന്നാലും ബിലാലിക്കയെ(ബിഗ്ബി) പോലെ നെഞ്ചും വിരിച്ച് ഞാന്‍ പടിക്കലേക്ക് നടന്നു. രണ്ട് അടിവച്ചില്ല അതിനു മുന്പ് പട്ടി കൂടിന് പുറത്തു ചാടി കുരച്ചുകൊണ്ട് എന്റെ നേര്‍ക്ക് ഒരു വരവ്!!!. ഞാന്‍ ശരിക്കും ഞെട്ടി. അദ്യമായിട്ടാണ് അവന്‍ കുരക്കുന്നത് ഞാന്‍ കേള്‍ക്കുന്നത്. അമ്പടാ! അങനെ വിട്ടാല്‍ പറ്റുമോ എന്നു മനസില്‍ ചോദിച്ച് ഞാന്‍ ഒറ്റ ഓട്ടം വച്ചു. മര്യാദക്കു തിരിച്ചു കയറിയാല്‍ മതിയായിരുന്നു.(ഗതികേട്) ഒറ്റടിക്ക് ഞാന്‍ ഒരു വീഴ്ച്ച്. പട്ടി എന്റെ മേല്‍ നില്‍ക്കുന്നു. ശരീരം മൊത്തം വിറച്ചു. പട്ടിയുടെ നാക്ക് എന്റെ ദേഹത്ത് മുട്ടി. രണ്ടു ഒരു ചെറിയ മല്‍പിടിത്തം അവിടെ നടന്നു. ഞാനവന്റെ രോമത്തില്‍ പിടിച്ച് അള്ളി വലിച്ചു. അവന്‍ ചെയ്തത് എന്താണെന്ന് എനിക്ക് മനസിലായില്ല. പെട്ടെന്ന് എല്ലാവരും ഓടിവന്നു. അല്ലെന്കിലും അങിനെ ആണല്ലൊ എല്ലാം കഴിയുമ്പോള്‍ കേരളാപോലിസിനെ പോലെ കുറെ പേര്‍ വരും. ഞാന്‍ നിന്ന് വിറച്ചു. പിന്നെ എല്ലാവരും എന്നെ പൊക്കിയെടുത്തു. അമ്മാമ്മ കരച്ചിലും ബഹളവുമായി. നോക്കിയപ്പൊള്‍ കയ്യില്‍ നിന്നു ചോരവരുന്നു. സത്യം ഞാന്‍ മനസിലാക്കി "എന്നെ പട്ടി കടിച്ചു". അതും ആ ഗതികെട്ട പട്ടി. വല്ല റോട്ട് വിലറോ അല്‍സേഷനോ ആണെന്കില്‍ പറയാന്‍ ഒരു ഗമയുണ്ടായിരുന്നു. ഇത് അതൊന്നുമല്ല. നാശം. ഏതായാലും കയ്യ് സോപ്പിട്ടു കഴുകി. നാട്ടുകാരെല്ലാം കൂടി. എല്ലാം ആ ഒരു ഒഴുക്കിലങു പോയി.പിന്നെ വണ്ടിവിളിച്ച് ആശുപത്രിയില്‍ പോയി.

നാലഞ്ചു ദിവസം കൊണ്ട് 5 ഇഞ്ജെക്ഷന്‍ എടുത്തു. പട്ടിയേക്കാള്‍ വലിയ സൂചിയാണ് കയ്യില്‍ കേറ്റിയത്. കയ്യ് നീരുവന്ന് പട്ടിയേക്കാള്‍ വലുതായി. പിന്നെ കുറെ നാളത്തേക്ക് ഞാന്‍ അമ്മയുടെ വീട്ടിലേക്ക് പോയില്ല. ഇപ്പോള്‍ ഞാനവിടെ പോകുമ്പോള്‍ വെറുതെ ആ പട്ടിക്കുട്ടിലേക്ക് നോക്കും. പട്ടിയൊന്നും ഇല്ലെന്കിലും മൂകസാക്ഷിയായി ആ കൂട് ഇന്നും അവിടെയുണ്ട്. ഒരു നാഴികക്കല്ലു പോലെ എന്റെ കയ്യില്‍ പട്ടിയുടെ ഉളിപ്പല്ലിന്റെ പാടും.!!!!






Wednesday, March 16, 2011

ഉടന്‍ വരുന്നു......... വൈക്കം വാറ്റ്!!!!!!!!!!!

cheers!!!!!!

guys pouring vat to glass and mixing it with tender coconut.
വൈക്കം വാറ്റ്!!!!!!!!!!!
 
 

കൂട്ടുകാരന്റെ വീട്ടില്‍ ഗ്രഹപ്രവേശത്തിന് പോയ ദിവസം വാറ്റു ചാരായം എന്ന മഹാനുമായി മല്ലിട്ട കഥ(with color full photos)

ഉടന്‍ വരുന്നു. കൂടെ ഉണ്ടായ എല്ലാ കൂട്ടുകാരുടേയും ശരിയായ പേര് ചേര്‍ക്കുന്നതായിരിക്കും. എന്തെന്കിലും എതിരഭിപ്രായം ഉണ്ടെന്കില്‍ ഉടന്‍ അറിയിക്കുക.  9746357053

എന്റേതൊഴികെ പല പകല്‍ മാന്യന്‍ മാരുടേയും മുഖം ഫോട്ടൊയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കാം. എതിരഭിപ്രായം വല്ലതുമുണ്ടെന്കില്‍ mar-17-2011 9.00  നു മുന്‍പായി അറിയിക്കുക.

ഈ കഥ എല്ലാവരും ഒരു തമാശയായി മാത്രം കരുതും എന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യാന്‍ പോവുന്നു.  posting date is on 18-march-2011 10 am.



JP

s.jpstas@gmail.com
ph 9746357053
send your suggestion and comments as email and sms.



Wednesday, March 9, 2011

ഹയ്യൊ ഹിജഡ!!!!!

ഹയ്യൊ ഹിജഡ!!!!!

അല്‍പ്പം ചമ്മലോടു കൂടിയണ് ഞാന്‍ ഈ ബ്ലോഗ് എഴുതുന്നത്. വായിച്ചു കഴിഞ് നേരില്‍ കാണുമ്പോള്‍ അരും കളിയാക്കരുത്.


സ്ഥലം ചെന്നൈ തന്നെയാണ്. ഒരു ദിവസം ഞായറാഴ്ച്. റൂമില്‍ വെറുതെ ഇരുപ്പാണ്. ഒന്നും ചെയ്യാനില്ല. ഒറ്റക്ക് താമസിച്ചാല്‍ ഒഴിവു ദിവസങള്‍ വെറുക്കും എന്ന കാര്യം വളരെ ശരിയാണ്. അപ്പോളാണ് ഡ്രസ് അലക്കുന്ന കാര്യം ഓര്‍ത്തത്. വീട്ടിലാണെന്കില്‍ അത് ഓര്‍ക്കേണ്ട കാര്യം ഇല്ലല്ലൊ? വേഗം ഷര്‍ട്ട് നാലെണ്ണം കയ്യില്‍ എടുത്തു. ജീന്‍സ് അലക്കേണ്ട എന്നു തീരുമാനിച്ചു. ആദ്യമായാണ് ഡ്രസ് അലക്കുന്നത് എന്നുവേണമെന്കില്‍ പറയാം. മൊബൈല്‍ ബെഡില്‍ ചാര്‍ജു ചെയ്യാന്‍ വച്ചു. ഷര്‍ട്ട് എടുത്ത് ബക്കറ്റിലിട്ടു. സോപ്പ് തേച്ച് ഒന്നു പതപ്പിച്ചു. കഴുകി. അവിടെ വരുന്ന വെള്ളത്തില്‍ കഴുകിയാല്‍ ഷര്‍ട്ട് ഒന്നുകൂടെ മുഷിയും. പതുക്കെ പുറത്തേക്കിറങി. ടെറസിലേക്കു നടന്നു.


ഒടുക്കത്തെ വെയിലാണ്. 4 മണിക്കൂര്‍ തുണിമുകളിലിട്ടാല്‍ കത്തിപ്പോകും അതുറപ്പാണ്. വേഗം മുകളില്‍ ചെന്നു. പൊരിഞ ചൂട്. കാലെല്ലാം പൊള്ളുന്നു. വേഗം തുണി തോരയിട്ടു. അപ്പോളാണ് താഴെ എന്റെ റൂമിലേക്ക് ഒരു പെണ്‍കുട്ടി കയറിപ്പോകുന്നത് അവ്യക്തമായി കണ്ടത്. ആരായിരിക്കും? നോക്കുകതന്നെ. വേഗം ദേഹത്തെ വെള്ളമെല്ലാം തട്ടിക്കളഞു. മുടിയെല്ലാം കൈകൊണ്ടു ഒതുക്കെ. ഛെ ചീപ്പെടുത്തില്ല. കണ്ണട നേരെവച്ചു. അരായിരിക്കും അത്? പൊരുഞ ചൂടാണെന്കിലും മനസില്‍ ഒരു കുളിരു തോന്നി. ചെറിയ ഒരു ജാഡയോടെ നെഞ്ചും വിരിച്ച് പടികളിറങി.


മുറിയിലേക്കു കയറിയപ്പോള്‍ എന്റെ മൊബൈല്‍ കയ്യിലെടുത്ത് അവള്‍ പുറം തിരിഞ് നില്‍ക്കുന്നു. റോസ് ചുരിദാറാണ് ധരിച്ചിട്ടുള്ളത്. അധികം പൊക്കമില്ല.
"എന്താ?" എന്നു ഞാന്‍ ചോദിച്ചു.
പെട്ടെന്ന് അവള്‍ തിരിഞു. മൊബൈല്‍ താഴെ വച്ചില്ല. സുന്ദരിയാണ്.(detailed description is not possible because it is a public page you can assume my description.) എന്റെ കോളേജിലായിരുന്നെന്കില്‍ പുറകെ നടക്കാന്‍ കുറച്ചുപേര്‍ ഉറപ്പായിട്ടും ഉണ്ടായേനെ. ഞാന്‍ ഒന്നുകൂടി എന്താ എന്നു ചോദിച്ചു.


"പൈസാ കൊട്"..അസല്‍ പുരുഷ ശബ്ദം!!!. ഞാന്‍ ശരിക്കും ഞെട്ടി. ഹിജഡയാണ് കക്ഷി. പിരിവിന് വന്നതാണ്. എന്റെ കൂട്ടുകാരന്‍ പറഞിരുന്നു ചെന്നൈയില്‍ ഇവറ്റക‍ള്‍ ഉണ്ടാവുമെന്ന്. പക്ഷെ ഇത്രയും സുന്ദരിയായ ഒരു ഹിജഡയെ ഞാന്‍ പ്രതീക്ഷിച്ചില്ല. ഹൊ ആകെ നാണം കെട്ടു. മനസില്‍ ഒരു ചീട്ട് കൊട്ടാരം തകര്‍ന്നു വീണു.
"പൈസാ നഹി" ഞാന്‍ ചുമ്മാ ഹിന്ദി കാച്ചി.


"ഹേയ് മളയാലി താനെ? മളയാലം പേസ്" അവള്‍/അവന്‍ പറഞു.
പണ്ടാരം വിവരമുള്ള ഹിജഡയാണ്. ഒന്നു കൂടി നാണം കെട്ടു.


"പോ പൊ" ഞാനൊന്നു കലിപ്പിട്ടു നോക്കി.
"ഓ സെല്‍വി, മിനാ സീഗ്രം വാന്കോ ഈ നായ് പണം കൊടുക്കമാട്ടെ" അവള്‍  അലറി. പെട്ടെന്ന് ആരെല്ലാമോ റുമിലേക്ക് വന്നു. കൂടെയുള്ള ഹിജഡകളാണ്. ഇവളെ പോലെയല്ല. പണ്ടാര സൈസാണ്. ഞാന്‍ നിന്നു വിറച്ചു പോയി.


ഒരാള്‍ മെലിഞിട്ട് കോല് പോലെ എന്റെ വീട്ടുമുറ്റത്തെ മള്‍ബറിമരത്തിനൊളം വരും. ചുരിദാറാണ് വേഷം. മറ്റയാള്‍ കറക്റ്റ് മഹാഭാരതം സീരിയലിലെ ഭീമന്‍ സാരിയുടുത്താല്‍ എങിനെ ഇരിക്കുമോ അതുപോലെയുണ്ട്!!!. സാരിയാണ് ഒടുത്തിരിക്കുന്നത്. ഇടപ്പള്ളി ടോളിലെ മള്‍ട്ടി ജിമ്മിലെ ആശാനുപോലും ഇത്രയും ശരീരം കാണില്ല. മൂന്നു പേരും എന്നെ കലിപ്പിട്ട് നോക്കുകയാണ്. അയാളുടെ കയ്യ് ദേഹത്തു വീണാല്‍ മരണം ഉറപ്പാണ്. പിന്നെ സൂത്രധാരന്‍ സിനിമയിലെ "ഹേയ് ലീലാ കൃഷ്ണാ..." എന്ന വിളിയും മറന്നിട്ടില്ലല്ലൊ. ഞാന്‍ പതുക്കെ പേഴ്സ് കയ്യില്‍ എടുത്തു. ചില്ലറ ഒന്നും ഇല്ല. അകെയുള്ളത് 50 രൂപ നോട്ടാണ്. പണത്തിനേക്കാള്‍ വലുത് ശരീരമാണല്ലൊ. ഞാന്‍ പതുക്കെ ആ നോട്ട് എടുത്ത് അദ്യം വന്ന ഹിജഡക്കു കൊടുത്തു. അവള്‍ അതു മേടിച്ചു.  മൂന്നുപേരും എന്നെ രൂക്ഷമായി നോക്കി. ഞാന്‍ വിയര്‍ത്ത് ഒലിച്ചു പോയി. ബാല‍ന്‍ കെ. നായരുടെ മുന്നിലകപ്പെട്ട സീമയുടെ അവസ്ഥ. മൂന്നു പേരും മുറിയില്‍ നിന്ന് ഇറങിപ്പോയി. എന്തെല്ലാമോ തെറികള്‍ എന്നെ പറയുന്നുണ്ടായിരുന്നു. ഭാഗ്യം ഒന്നും മനസിലായില്ല.


ഭാഗ്യത്തിന് മൊബൈല്‍ തിരിച്ചു തന്നു. ആരും കാണാഞത് ദൈവത്തിന്റെ അനുഗ്രഹം. വിധി അല്ലതെന്തുപറയാന്‍. ശൂന്യമായ മനസുമായി ഞാന്‍ കട്ടിലില്‍ തളര്‍ന്നിരുന്നു.***
 


 
(അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു. Email.  s.jpstas@gmail.com

Please send your commends as orkut scraps or facebook messages.)

 

Saturday, February 26, 2011

നീലാന്‍കരി ബീച്ചില്‍ വച്ചുണ്ടായ‌ ദുരവസ്ഥ...

beautiful middle area of the beach

terrific and dirty left area of the beach.
നീലാന്‍കരി ബീച്ചില്‍ വച്ചുണ്ടായ‌ ദുരവസ്ഥ...

ചെന്നൈ നീലാന്‍കരി ബീച്ചില്‍ വച്ച് എനിക്കുണ്ടായ ഒരു രസകരമായ അനുഭവം.

sat.5.pm

    ഒറ്റക്കുള്ള വിരസതയകറ്റാന്‍ തമിഴ് നാട്ടിലെ പ്രസിദ്ധമായ നിലാന്‍കരി ബീച്ചിലേക്കു നടന്നു. അരമണിക്കൂര്‍ നടത്തത്തിനൊടുവില്‍ ഞാന്‍ ബീച്ചിലെത്തി. ചെറായ് ബീച്ചിന്റെ ഭംഗി ഒന്നും ഇല്ലെന്കിലും തരക്കേടില്ലാത്ത ഒരു ബീച്ച്. അത്ര തിരക്കൊന്നുമില്ല. കുറെ തമിഴന്മാരും തമിഴത്തികളും മാത്രം. ഞാന്‍ മണലില്‍ ഇരുന്നു. ഒറ്റക്കായതുകൊണ്ട് തിരയെണ്ണുന്നത് ഭംഗിയായി നടന്നു. തലേന്ന് ഓവര്‍ ബ്രിഡ്ജിലിരുന്ന് വണ്ടിയെണ്ണിയതിലും രസകരമാണ് തിരയെണ്ണല്‍ എന്ന് എനിക്ക് തോന്നി. ഒരാഴ്ച കുളിക്കില്ല എന്ന നൊയമ്പുമെടുത്ത് വന്ന് ഒത്തിരി തമിഴന്‍ മാര്‍ അര്‍ത്ത് ഉല്ലസിച്ചു കുളിക്കുന്നുണ്ട്. ജനത്തിരക്ക് വളരെ കുറഞ ബീച്ചാണ് ഇത്. ഞാന്‍ ഒരു കപ്പലണ്ടിപൊതി വാങി. അതും കൊറിച്ച് തിരയെണ്ണല്‍ തുടര്‍ന്നു.
   ആപ്പോളാണ് ഒരാള്‍ എന്റെ ചുറ്റും നടക്കുന്നു. ആയിരത്തില്‍ ഒരുവന്‍ സിനിമയിലെ ചോളന്‍ മാരുടെ ഏതാണ്ടൊരു വകഭേതം. കൊമ്പന്‍ മീശയും ഉണ്ട തടിയും. ഞാന്‍ താഴേക്കു നോക്കി ഇരുന്നു. അയാള്‍ പതുക്കെ എന്റെ അടുത്ത് ഇരുന്നു. പതുക്കെ പതുക്കെ എന്റെ അടുത്തേക്ക് നിരങി വന്നു. "എന്നാ തമ്പീ തനിയെ ഉക്കാറ്...?"
എന്ന് അവന്റെ ഒരു ഒടുക്കത്തെ ചോദ്യം. "ഏയ് സുമ്മാ." ഞാന്‍ മറുപടി കൊടുത്തു."കേരളാവീന്ന് വന്തിറിക്കാ?.."
"ആമ" ഞാന്‍ മറുപടികൊടുത്തു. എവിടെയാണ് ജോലി എന്നും താമസം എവിടെയാണെന്നുമെല്ലാം അയാള്‍ ചോദിച്ചു.അയാള്‍ ഒന്നു കൂടി അടുത്തിരുന്നു. എന്നിട്ട് കയ്യില്‍ നിന്നു ഒരു ചെറിയ പൊതിയെടുത്തു."തിരിപ്പന്‍ വേണമാ.. തിരി?"അവന്‍ ചോദിച്ചു. എനിക്കു മനസിലായില്ല. "കൊതുക് തിരു എന്കിട്ടെ റൂമിലിറ്ക്ക്" ഞാന്‍ പറഞു.
"കൊതുക് തിരിയല്ല തമ്പീ.. തിരിപ്പന്‍.. കഞ്ചാ.."
"അയ്യൊ!!!!!" ഞാന്‍ ഞെട്ടി. ഒരു സിഗററ്റുപോലും വലിക്കാത്ത എന്നോട് കഞ്ചാവ് വേണമോന്ന്?ഹൊ! ഞാന്‍ ശരിക്കും ഞെട്ടിപ്പോയി."വേണ്ട" ഞാന്‍ പറഞു."ഒരു അമ്പത് കൊട്" അയാള്‍ പറഞു.അയാള്‍ പറഞു.ഞാന്‍ പിന്നേയും വേണ്ട എന്നു പറഞു."വേണ്ടന്കി വേണ്ട. അമ്പത് കൊട്" അയാള്‍ ശബ്ദം കൂട്ടി.സംഗതി ഒരു ഗുണ്ടാ പിരിവെ സ്റ്റയില്‍ ആയി. ഞാന്‍ വേഗം എഴുന്നേറ്റ് നടന്നു.അയാള്‍ എന്തോ ഒക്കെ വിളിക്കുന്നുണ്ടായിരുന്നു. "സൊറി നായേ.." എന്നതു വ്യക്തമായി കേട്ടു. ഒന്നും മിണ്ടിയില്ല. തമിഴന്റെ കൈകൊണ്ട് ചാവണ്ടല്ലൊ എന്നു വച്ചു.
      നേരേ ബീച്ചിന്റെ ഒരറ്റത്തേക്കു സ്പീഡില്‍ നടന്നു. തിരിഞു പോലും നോക്കിയില്ല. ഫോണ്‍ കയ്യിലെടുത്ത് ഒരു കൂട്ടുകാരനെ വിളിച്ചു. വിശേഷം പറഞു കൊണ്ട് ബീച്ചിന്റെ ഒരറ്റത്തു കൂടെ നടന്നു. തിരമാല കാലിലേക്ക് അടിച്ചുകൊണ്ടിരുന്നു. പരിസരം നോക്കാതെ കടലുമാത്രം നോക്കി ഫോണില്‍ സംസാരിച്ചു നടന്നു. കുറച്ചു കഴിഞപ്പോള്‍ അത്ര സുഖകരമല്ലാത്ത ഒരു മണം മൂക്കിലേക്ക് അടിക്കുന്നു. ഞാന്‍ കോള്‍ കട്ട് ചേയ്തു. ചുറ്റും നോക്കി. അപ്പോളാണ് ശരിക്കും ഞെട്ടിയത്. നില്‍ക്കുന്ന സ്ഥലം ബീച്ചാണെന്കിലും കാഴ്ചക്കാരാരുമില്ല. നല്ല സ്ഥലം ഒത്തിരിപിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം തമിഴ് മക്കള്‍ "*പ്രഭാതകര്‍മം*" ചെയ്യാനിരിക്കുന്നതായിരുന്നു.(ശരിയായ വാക്ക് ഉപയോഗിക്കുന്നില്ല only because it is a public page). അവിടെ ഇവിടെയായി കുറെപ്പേര്‍ "കര്‍മം" നടത്താന്‍ ഇരിക്കുന്നുണ്ട്. ആണുങളും പെണ്ണുങളും അതിലുണ്ട്. താഴെ മുഴുവനും അവരുടെ "കഴിവുകള്‍" നിറഞു കിടക്കുന്നു. മൂക്ക് പൊത്തിപ്പോയി. എന്നെ കണ്ടിട്ടുപോലും ഒരുത്തനും ഭാവ വ്യത്യാസം ഇല്ല. ഞാന്‍ തിരിച്ചു നടന്നു. അപ്പോളാണ് എനിക്ക് മനസിലായത് ബീച്ചിന്റെ വലതു വശം തമിഴന്‍മാരുടെ ബാത്റൂമാണെന്ന്. തിരിച്ചു ഞാന്‍ നടന്നു. ആ കാഴ്ച്ചകള്‍ കണ്ടാല്‍ അന്നം മുട്ടിപ്പോകും എന്നതിനാല്‍ ഞാന്‍ കണ്ണ് മുറുക്കി അടച്ചു. മണിചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു വെള്ളം വെള്ളം എന്നുപറയുമ്പോള്‍ ചാടി ചാടി പോകുന്ന അവസ്ഥയായിരുന്നു എന്റേത്. അത്രക്ക് ഭയാനകമായിരുന്നു മണലിലെ "കാഴ്ച്ച".
(അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു. email:- s.jpstas@gmail.comPhone:- 9746357053)
അടുത്ത അനുഭവം ഉടന്‍ വരുന്നു....
"അയ്യൊ! ചെന്നൈ ഹിജഡകള്‍"

Thursday, January 27, 2011

MY FIRST NIGHT IN CHENNAI. [ചെന്നൈയിലെ അദ്യത്തെ രാത്രി]

way to my room in chennai, house on right side was my room
front side scenery of room, dirty pigs were there for eating waste.
[ബിരുദ പഠനത്തിനു ശേഷം തൊഴില്‍ ആവശ്യത്തിനായി മഹാനഗരമായ ചെന്നൈയില്‍ പോയപ്പോളുണ്ടായ ആദ്യത്തെ അനുഭവം. വായനക്കാര്‍ക്കു രസകരമെന്കിലും അന്നത്തെ എന്റെ അവസ്ഥ ഒന്നു അലോചിച്ചു നോക്കണേ...]

15/7/2010 6.00p.m

ഓഫീസിലെ അദ്യത്തെ ദിവസം കഴിഞു ഞാന്‍ പുറത്തിറങി. തലേന്നു തീവണ്ടിയില്‍ കയറിയതാണു. കുളിയോ മറ്റു പ്രഭാത കര്‍മങളോ നടന്നിരുന്നില്ല. അതിന്റെ ബുദ്ധിമുട്ടു പറയേണ്ടതില്ലല്ലോ? വൈകുന്നേരമാണെന്കിലും അവിടെ നല്ല വെയിലാണു. A.ച് യില്‍ നിന്നും പുറത്തിറങിയപ്പോള്‍ വിയര്‍ത്തു കുളിച്ചുപോയി. ഭാരമേറിയ ബാഗും തൂക്കി ഞാന്‍ പുറത്തു നിന്നു. തിരക്കേറിയ നഗരമാണു. റോഡു ക്രോസ് ചെയ്യാന്‍ ഓവര്‍ ബ്രിഡ്ജ് ഉണ്ട്. എനിക്ക് താമസ സ്ഥലം കണ്ടുപിടിക്കാനായി ഓഫീസിലെ പ്യുണിനെ എന്റെ കൂടെ അയച്ചിരുന്നു. ദൈവം സഹായിച്ചു അവന്‍ പറയുന്നത് എനിക്കൊ ഞാന്‍ പറയുന്നത് അവനോ മനസിലാകുന്നില്ല. ഒരു വിധം കുറഞ വാടകയില്‍ ഒരു റൂം വേണമെന്ന് ഞാന്‍ അവനെ ധരിപ്പിച്ചു. "നീ പിന്നാടിയാ വാന്കോ തമ്പീ..." എന്നു പറഞു അവന്‍ ഒരൊറ്റ നടത്തം. ഞാന്‍ ഒടുക്കത്തെ ബാഗും തൂക്കി അവന്റെ പിറകേ പോയി. തമിഴ് നടന്‍ വടിവേലുവിന്റെ ഒരു ഛായയാണു അവന്. പേര് കുപ്പച്ചാമി. വഴിയില്‍ കിടക്കുന്ന അവശിഷ്ടങളും ചാണകവും കുറെ തെരുവുനായകളേയും പിന്നിട്ട് ഞങള്‍ നടന്നു. ഒടുവില്‍ ഒരു ഇട വഴിയിലേക്കു കയറി. പരുത്തി വീരന്‍ സിനിമയിലേതു പോലുള്ള അളുകളും വീടുകളും തിങി നിറഞ ഒരു തമിഴ് നാടു വഴി ഊഹിക്കാമല്ലോ?

നടന്ന് നടന്ന് ഒരു സ്ഥലത്തെത്തി. ദിവസവും ആവഴിയിലൂടെ നടന്നാല്‍ തന്നെ അസുഖങള്‍ പിടിപെടും എന്നു ഉറപ്പാണ്. "തമ്പീ.. ഇന്കെ ഒരു വീട് ഇരിക്കെ. എന്‍ നന്‍പനുടെ വീട്. റൊമ്പ പ്രമാദമായിരിക്കും അന്കെ തന്കലാമെ?" അയാള്‍ പറഞു. ഹാ. എവിടെയെന്കിലും ഒന്നു റെസ്റ്റ് എടുത്താല്‍ മതിയെന്നായിരുന്നു എന്റെ അവസ്ഥ. ഞാന്‍ o.k. പറഞു. ഒടുവില്‍ വീടിനു മുന്നിലെത്തി. അയ്യൊ! അപ്പോഴാണു ഞാന്‍ ശരിക്കും ഞെട്ടിയത്. അഫ്ഗനിസ്ഥാനിലെ അഭയാര്‍ത്തി ക്യാമ്പ് പോലുള്ള ഒരു രണ്ടു നില വീട്. മുകളിലത്തെ നില ഓല കൊണ്ട് ഉള്ളതാണ്. ചുറ്റും പട്ടികള്‍ നടക്കുന്നു. അരികിലായി കുറച്ചു ആളുകള്‍ കള്ളു കുടിക്കുന്നു. തൊട്ടപ്പുറത്തെ വീട്ടില്‍ നിന്നും തമിഴ് തെറിയുടെ അഭിഷേകം കേള്‍ക്കാം. വീട്ടുടമ വന്നു. തമിഴ് സീരിയലിലെ വില്ലന്റെ ഒരു പകിട്ടുണ്ട് അയാള്‍ക്ക്. അയാളെ കണ്ടപ്പോള്‍ തന്നെ എന്റെ ശ്വാസം നിലച്ചു. "തമ്പീ അപ് സ്റ്റെയര്‍ക്ക് പോന്കൊ" അയാള്‍ അലറി. ജെയിലിലേക്കു വന്ന പുള്ളിയോട് ജെയിലര്‍ കല്പിക്കും പോലെയിരുന്നു അത്. സമയം വൈകീട്ട് 7.30 അയി.

ഞാന്‍ മുകളിലേക്കു നടന്നു. മുകളിലേക്കു കയറാന്‍ ഇരുട്ടത്ത് ഒരു കോണി ചാരി വച്ചിരുന്നു. മൂക്കു പൊത്തതെ അവിടേക്കു പോകാന്‍ വയ്യ. കാരണം ഊഹിക്കാമല്ലൊ. മുകളില്‍ ചെന്നപ്പോഴാണു ശരിക്കും ഞെട്ടിയത്. കുറെ ആളുകള്‍ ഇരിക്കുന്നു. എല്ലാവരും തമിഴ് നാടിന്റെ വിവിധ ഭാഗങളില്‍ നിന്ന് ഭിക്ഷയെടുക്കാനും, പഴയസാധനങള്‍ പെറുക്കാനുമെല്ലാം വന്നതാണെന്ന് ഉറപ്പാണ്. ഇല്ലാവരും ബിഡി വലിക്കുകയാണ്. അതുമാത്രം മതി ആ ഓലപ്പുരക്കു തീ പിടിക്കാന്‍. ഞാന്‍ എന്റെ ബാഗ് ഒരു മൂലക്കു വച്ചു എന്നിട്ട് തോര്‍ത്തും കാവിമുണ്ടും എടുത്ത് താഴേക്കിറങി. എല്ലാവരും എന്നെ ഒരു ശത്രുവിനെ പോലെ നോക്കുന്നുണ്ടായിരുന്നു. ബാത്റൂം കണ്ടപ്പോളാണ് അതിലും വിശേഷം! ഓലകൊണ്ടുള്ള ഒരു മറ. വിവിധ പരസ്യബാനറുകളെല്ലാം വലിച്ചു കെട്ടിയിട്ടുണ്ട്. പാട്ടുപാടാതെ ബാത്‍റൂം ഉപയോഗിക്കാന്‍ പറ്റില്ല. ഇത്രയും മോശമായ ബാത്‍റൂം ഞാന്‍ ശബരിമലയില്‍ പോലും കണ്ടിട്ടില്ല. ഉള്ളില്‍ ഇരുട്ടാണെകിലും നയന്‍താരയുടെ വര്‍ണ ചിത്രങള്‍ ഒട്ടിച്ചു വച്ചിരുന്നത് കാണാം. കുളികഴിഞു മുകളില്‍ ചെന്നപോള്‍ രണ്ടു പേര്‍ എന്റെ ബാഗ് എടുത്ത് കുടയുന്നു. എന്നെ കണ്ടപ്പോള്‍ വേഗം അതു താഴെയിട്ടു എന്നിട്ട് "തീപ്പെട്ടി ഇരുക്കാ തമ്പീ" എന്നൊരു ചോദ്യം. "നിന്റെ അപ്പനോട് ചോദിക്കടാ ചെറ്റേ.." എന്നു മനസിലും ഇല്ല അണ്ണാ എന്നു പുറത്തും പറഞു. സിംഹക്കൂട്ടില്‍പെട്ട ഒരു മാനിന്റെ അവസ്ഥയായി എന്റേത്. പതുക്കെ ഞാന്‍ ഉറങാന്‍ കിടന്നു. അവന്മാരുടെ കഞ്ജാവിന്റെ പുകകാരണം കൊതുക് കടിച്ചില്ല. ഒന്നു കണ്ണ് അടച്ചപ്പോഴേക്കും വലിയ ശബ്ദം മുറിയിലെ രണ്ടു പേര്‍ തമ്മില്‍ ഇടിയായി. കഞ്ജാവ് തലക്കു പിടിച്ചിട്ടാണ്. ഹൊ എന്റെ ഒരു ഗതികേട്. ഞാന്‍ ഒരു മൂലക്ക്(എന്റെ വലിയ ബാഗിന്റെ പിന്നില്‍) ഒളിച്ചിരുന്നു. ഒരുത്തന്‍ മറ്റൊരുത്തനെ ചവിട്ടുന്നു. ശരിക്കും ഒരു കൂതറ തമിഴ് സിനിമാ സീനുകള്‍. രാത്രി 2.00 മണിയായപ്പൊഴേക്കു എല്ലാവരും കിടന്നു. പേടിച്ചിട്ട് എനിക്ക് ഉറക്കം വന്നില്ല. ഇവന്മാരു വല്ല കഴുത്തും മുറിച്ചാലൊ. കയ്യില്‍ പണം ഒന്നുമില്ല. എല്ലാം a.t.m. ലാണ്. അകെ വിലപിടിപ്പുള്ളത് മൊബൈലാണ്. അതും കെട്ടിപിടിച്ച് ഞാന്‍ കിടന്നു. ഒട്ടും ഉറങിയില്ല. കറക്റ്റ് 5.00 മണിക്ക് എഴുന്നേറ്റു. കുളിച്ചെന്നു വരുത്തി ഞാന്‍ ഓഫീസിലേക്കു നടന്നു. ഓഫീസിന്റെ മുന്നില്‍ 7.00 മണിവരെ ഇരുന്നു. അപ്പൊളാണ് അച്ഛ്ന്‍ ഫോണ്‍ ചെയ്തത്."എങിനെ യുണ്ട് താമസം". എന്നു ചോദിച്ചു."നല്ലതാ അഛാ എന്നു ഞാന്‍ മറുപടി പറയുമ്പോള്‍ എന്റെ കണ്ണൂ നിറഞിരുന്നു."

[ഇന്ന് സ്വന്തം വീട്ടിലിരുന്ന് ഇതെഴുതുമ്പോള്‍ നാടിന്റെ സുഖം ഞാന്‍ മനസിലാക്കുന്നു]

{വിലയേറിയ അഭിപ്രായങള്‍ പ്രതീക്ഷിക്കുന്നു...}